അഭിപ്രായങ്ങളും  ആക്ഷേപങ്ങളും

04-10-2014 തീയതിയിൽ മാതൃഭൂമി ദിനപത്രത്തിൽ,ഡോ.ഖദീജ മുംതാസിന്റെ "റൂബെല്ല വാക്സി൯, കുട്ടികളെ ഇങ്ങനെ പേടിപ്പിക്കണോ" എന്ന തലക്കെട്ടിൽ വന്ന ലേഘനം വായിച്ചപ്പോൾ, നമ്മുടെ  കുട്ടികൾക്ക് വാക്സിനേക്ഷ൯ നകുന്നതു വഴി  "വെളുക്കാ൯ തേച്ചത് പാണ്ടാകുകയാണോ" എന്ന സംശയിച്ചു പോകുന്നു. സ൪കാ൪ സംവിധാനത്തിന്റെയും, ആരോഗ്യ / കുടുംബക്ഷേമ   വകുപ്പിന്റെയും വാക്സിനേക്ഷ൯ സംബന്ധമായ അവബോധത്തെക്കുറിച്ചും  സംശയം ജനിപ്പിക്കുന്നു, ഈ ലേഖനം.  റൂബെല്ലാ വാക്സി൯ ഒരു അനാവശ്യം മാത്രമല്ല, ഭാവിയിൽ റൂബെല്ലാ വൈറസ്സ് ബാധക്ക് പി൯ വാതിൽ  തുറന്ന് കൊടുക്കുകയും ചെയ്യുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.

പ്ലാന്റേക്ഷ൯ കൊ൪പറേക്ഷ൯ ഉദ്ദ്യോഗസ്തരുടെ അതിബുദ്ധി മൂലം ഹെലികോപ്റ്റ൪ വഴി  എ൯ഡോസല്ഫാ൯ വ൪ക്ഷിച്ചതിന്റെ തിക്ത ഫലം, ഒരു നാടും അവിടുത്തെ ഒരു തലമുറയും അനുഭവിക്കുന്നത് നമ്മൾ കണ്ടു.

സ൪ക്കാ൪  മെഡിക്കൽ  സംവിധാനത്തിന്റെ കുറ്റമറ്റ പ്രവ൪ത്തനത്തിൽ  ജനങ്ങൽക്കുള്ള   വിശ്വാസം വെറുമൊരു മു൯വിധി മാത്രമാണെന്ന്, ഇന്നത്തെ മാറിയ സാഹചര്യങളിൽ  സംശയിക്കേണ്ടതുണ്ടോ? ഏതോ ശക്തികളുടെ സ്ഥാപിത താല്പര്യങ്ങളുടെ വക്താക്കളാകുക യാണോ നമ്മുടെ ആരോഗ്യ രംഗത്തുള്ളവർ ?

 ടി ലേഖനത്തിൽ  പ്രതിപാദിച്ചിരിക്കുന്ന പോലെ സദുദ്ദേശം കൂടിപ്പോയിട്ട് സ്വകാര്യ ആശുപത്രികളിലേ  Immunisation ചാ൪ട്ട് പ്രകാരം എടുക്കാവുന്ന എല്ലാ വാക്സിനുകളും തന്റെ കുട്ടികൾക്ക് എടുപ്പിച്ച ഒരു രക്ഷക൪ത്താവാണു ഞാ൯.

 എനിക്കുണ്ടായ വ്യക്തിപരമായ ഒരു അനുഭവം ഇവിടെ വിവരിച്ചുകൊള്ളട്ടെ.

   സ്വകാര്യ ആശുപത്രികളിൽ  നിന്നും കിട്ടിയ വാക്സി൯ ചാ൪ട്ട് പ്രകാരം, എന്റെ  കുട്ടികൾക്ക്  പ്രതിരോധ മരുന്ന് കുത്തിവയ്പ്പ്കൾ സമയബന്ദിതമായി ഞാ൯ മുറക്കു നടത്തിപ്പോന്നു. എന്റെ  അഞ്ച് വയസ്സുണ്ടായിരുന്ന കുട്ടിക്ക് MMR വാക്സിന്റെ രണ്ടാം ഡോസിനോടൊപ്പം, DPT, Oral Polio, 2011 March മാസത്തിൽ, ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും കൊടുക്കുകയുണ്ടായി. ഒരു ആഴ്ചക്കകം കുട്ടിയിൽ പ്രകടമായ സ്വഭാവ വ്യതിയാനങൾ കണ്ടു തുടങ്ങി. അനാവശ്യമായ ഭയം, സാധാരണ കണ്ടുവരുന്ന  പ്രാണികളെ കണ്ടു പേടിക്കുക ,  റ്റോയിലറ്റിൽ  പോകാതെ പിടിച്ചുവച്ചുകൊണ്ടിരിക്കുക, മുറികളിൽ  ഒറ്റക്ക് പോകുവാ൯ ഭയം, രക്ഷിതാക്കളെ കണ്‍വെട്ടത്ത് തന്നെ കാണണം എന്ന പിടിവാശി, തുടങ്ങിയ, അതുവരെ കാണാത്ത സ്വഭാവത്തിൽ മാറ്റങ്ങൾ   കുട്ടിയിൽ  കണ്ടതുകൊണ്ട്, തീ൪ച്ചയായിട്ടും ഇത് വാക്സിനേക്ഷൻ  നല്കിയതിന്റെ ഫലമായിട്ട് വന്നതായി സംശയിച്ചു. ഈ വിവരം ടി സ്വകാര്യ ആശുപത്രി  അധികൃതരെ  അറിയിച്ചു. എന്നാൽ നിഷേധപരമായ സമീപനത്തോട് കൂടിയ പ്രതികരണവും കുട്ടിയെ ഏതെങ്കിലും  സൈക്കറ്റിസ്റ്റിനെ കാണിച്ചു കൊള്ളുവാൻ ഉപദേശം   കിട്ടിയപ്പോൾ , മേൽ  നടപടിയെക്കുറിച്ച് ചിന്തിച്ചു.

ഈ സമയത്ത് Youtube ല്, https://www.youtube.com/watch?v=iGkvOXG80Oo എന്ന URL പ്രകാരം,  2011ൽ  തന്നെ ടി ആശുപത്രിയിൽ  ചികില്സയിലായിരുന്ന ഒരു കുട്ടിയുടെ മരണകാരണം വിവരിച്ചു കൊണ്ട് അപ്പ് ലോഡ് ചെയ്തിരിക്കുന്ന  ഒരു പത്ര സമ്മേളനത്തിന്റെ വീഡിയോ കാണുവാ൯ ഇടയായി.  കുട്ടിയുതെ പിതാവ് പ്രസ്സ് ക്ലബ്ബിൽ  നടത്തിയ പത്രസമ്മേളനത്തിൽ , ആശുപത്രിയുടെ ചില പ്രവ൪ത്തനളേപ്പറ്റി ആരോപണങ്ങൾ  ഉന്നയിച്ചു കണ്ടു . പ്രത്യേകിച്ച് ടി  ആശുപത്രിയിൽ, expiry date കഴിഞ്ഞ മരുന്നുകളുടെ ദുരുപയോഗത്തെപ്പറ്റിയും, കുട്ടിക്ക് അമിതമായിട്ട്  മരുന്ന് നൽകിയതായും  അദ്ദേഹം പരാതിപ്പെട്ടിരിക്കുന്നു .

എന്റെ കുട്ടിക്കുണ്ടായ പ്രശ്നത്തെ കുറിച്ചു വിശദമായ അന്വെക്ഷണം ആവശ്യപ്പെട്ടുകൊണ്ട്, ഈ വിഷയം സംബന്ധിച്ച്  Reg No:PRSEC/E/2014/05924, തീയതി 27-03-2014, സ്വീക൪ത്തവ്  Under Secretary, President's secratariat of India, (Public -II Section), Rashtrapati Bhavan, New Delhi - 110 004.  website വഴി പരാതിപ്പെട്ടു.

  തുട൪ന്ന് , CMPGRC/SK/2014/GAD തീയതി 22-04-2014 ബഹു: മുഖ്യമന്ത്രിയുടെ പരാതി സെല്ല് വഴി, ആരോഗ്യവകുപ്പ് മേധാവി, തിരുവനന്തപുരം മുഖേന , ജില്ലാ മെഡിക്കല് ഓഫിസ്സറുടെ (ആരോഗ്യം) നടപടി പ്രകാരം അന്വേഷണം നടത്തപ്പെട്ടു. RCH officer, DMOH, കോട്ടയം,  എന്റെ പരാതിക്ക് മറുപടിയായി കോട്ടയം ജില്ലാ മെഡിക്കൽ  ഓഫീസ്സറിൽ (ആരോഗ്യം ) നിന്നും നംബ൪:സി 6-5128/2014 കത്ത് ലഭിച്ചു. ടി കത്തിൽ പ്രതിപാദിച്ചിരിക്കുന്ന നടപടിയനുസരിച്ച് മൂന്ന് ഡോക൪മാരുടെ  ഒരു സംഘം  (1. RCH Officer, DMOH, Kottayam, 2. Consultant Paedeatrician, GH Kalamassery, 3. MCH Officer, DMOH, Kottayam), ടി സ്വകാര്യ ആശുപത്രി സന്ദ൪ശിക്കുകയും അന്വേഷണം  നടത്തുകയും ചെയ്തായി കണ്ടു. ഇവരുടെ കണ്ടെത്തലുകൾ    (19-05 -2014 ), ജില്ലാ മെഡിക്കൽ ഓഫീസിരുടെ കത്ത് അനുസ്സരിച്ച്:-

1.  MMR vaccination കൊണ്ട് 1/1000000  വരെയൂം encepahalitis രോഗം വരാനുള്ള സാധ്യതയേ ഉള്ളുവെങ്കിൽ , natural infection of measles, rubella  വഴി    ഉണ്ടാകുവാ൯ സാധ്യത 1/1000 and 1/6000 ആകുന്നു.
2. MMR വാക്സിനു ശേക്ഷം autism/ASD അസുഖങൾ ഉണ്ടായേക്കാം എന്നതിന് തെളിവായി ആധികാരികമായ രേഖകൾ ഇല്ല.
3. ഒരു ആഴച്ചക്ക് ശേക്ഷം, അതും പനി മാറിയ ശേഷംവും, കുട്ടിയുടെ സ്വഭാവ മാറ്റങ്ങള്ക്ക് MMR വാക്സിനുമായി  ബന്ധമില്ല.
4. ഈ കാലയളവിൽ കുട്ടിയുടെ ചികിത്സ നടന്നതു  സംബധിച്ച  യാതൊരു രേഖകളും ടി സ്വകാര്യ ആശുപത്രിയിൽ ഇല്ല.

ഇവരുടെ അഭിപ്രായമനുസ്സരിച്ച്, സ്വാഭാവികമായിട്ട്   ടി രോഗങ്ങൾ  വരുബോൾ പാ൪ശ്വ ഭലമായിട്ടുണ്ടായേക്കവുന്ന "എൻസെഫലൈറ്റിസ്" പോലുള്ള  മറ്റുമാരക രോഗങളുടെ സാധ്യത, vaccination നടത്തിയതിനെ  അപേക്ഷിച്ച് വളരെ കൂടുതൽ ആകുന്നു.

സർകാർ മെഡിക്കൽ കോളേജിൽ നിന്നും, സർക്കാർ സർവീസിൽ നിന്നും വിരമിച്ച പല  ഡോക്ടർമാർ കൻസൽറ്റെന്റ് കളായി  ഇതുപോലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാക്ടിസ് ചെയ്യുന്നു എന്ന് നമ്മൾ  മനസ്സിലാക്കണം.

ചില പ്രസക്തമായ ചോദ്യങ്ങൾ  ചോദിച്ചുകൊള്ളട്ടെ ?

1. മെഡിക്കൽ രംഗവുമായിട്ട് ബന്ധമില്ലാത്ത ഒരു  സാധാരണ പൌരനായ ഞാൻ, ആര് പറയുന്നതാണ് വിശ്വസിക്കേണ്ട്ത്? ഇത്രമാത്രം സങ്കീർണവും  കുഴപ്പം പിടിച്ചതുമായ ഏർപ്പടായി  മാറിയോ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പുകൾ?

ചില വാക്സിനുകൾ കൊടുത്താൽ പത്തു വർഷത്തേക്ക്  മാത്രം  പ്രതിരോധം,  പ്രകൃതിദത്തമായ പ്രതിരോധത്തെ അത് തടയുന്നു , ചില വാക്സിൻ   കൊടുത്തില്ലങ്കിൽ  മാരകമായ മറ്റ് അസുഖങ്ങൾ പിടിപെടാൻ വഴിവെക്കുന്നു.

ഞാനും, ടി ഡോക്ടർമാരും, ഒരു പക്ഷെ ഡോ ഖദീജയും ഉൾപ്പടെയുള്ള  തലമുറ ഇതിനുമാത്രമുള്ള  പല തരത്തിലുള്ള വാക്സിനേക്ഷനുകൾ  ബാല്യത്തിൽ  എടുക്കാതെ തന്നെ തന്നെ ജീവിച്ചു പോരുനില്ലേ?

2. ലേഖനത്തിൽ പറയുന്നത് പോലെ, അടുത്ത കാലം വരെ സ൪ക്കാ൪ ആശുപത്രികളിൽ  ഇല്ലാതിരുന്ന  MMR vaccination സൌകര്യം എങ്ങിനെ ഇത്രനാൾ സ്വകാര്യ മേഖലയിലെ ആശുപത്രികൾക്ക്  മാത്രമായി നടത്തപ്പെടുവാ൯ അവസരമൊരുക്കി?  ഇത് സാമൂഹ്യനീതിക്കു നിരക്കുന്നതാണോ? കാശുള്ള  വീട്ടിലെ കുട്ടികൾ ക്ക് മാത്രം അവകാശപ്പെട്ട പ്രതിരോധമായി MMR നെ കാണണം എന്നാണോ? ഇനി ഇവർ  സമ്പന്നർ ആയതുകൊണ്ട് പത്ത് വർഷം കഴിഞ്ഞു വിണ്ടും വാക്സിനേഷൻ നടത്തികൊള്ളും എന്നതുകൊണ്ട് ഫാർമാ കമ്പനികള്ക്ക് ഗുണമായിക്കോട്ടേ എന്നതാണോ?

3. കേരളത്തിന്റെ ആരോഗ്യവകുപ്പു നിക്ഷ്ക൪ഷിക്കുന്ന എല്ലാ കുട്ടികൾക്കും ബാധകമായ ഒരു പൊതുവായ Immunisation  schedule  ഉണ്ടോ? സ്വകാര്യ ആശുപത്രികൾ ക്ക് അവരുടെതായിട്ടുള്ള  വാക്സിനൈസേഷണ്‍ ഷെഡ്യൂൾ  സ്വന്തം മനോധ൪മ്മവും താത്പര്യത്തിനു അനുസരിച്ചു  അവിടെ വരുന്ന കുട്ടികളിൽ അടിച്ചേല്പ്പിക്കുവാ൯ പറ്റുമോ? ഇതിന്റെ ദൂക്ഷ്യ ഫലം ഉണ്ടെങ്കിൽ , അതിന് ആരു സമാധാനം പറയും?

4.ഡോ.ഖദിജ  മുംതാസ് ചോദിച്ചതു പോലെ കുട്ടികളുടെ  രക്ഷിതാക്കൾക്ക് പ്രതിരോധ കുത്തിവയപ്പ്കളുടെ കാര്യത്തിൽ   തീരുമാനമെടുക്കാ൯ എന്തവസരാമാണ് ഉളളത്? സ൪കാ൪ സംവിധാനവും ആരോഗ്യ/കുടുംബ  ക്ഷേമ വകുപ്പും  ഭാവിയിലേക്ക് മുന്കൂട്ടി കണ്ടു വേണ്ടതൊക്കെ നോക്കിക്കൊള്ളും എന്ന് വിശ്വസിച്ചു വരുന്നതു വരട്ടെ എന്നു രക്ഷിതാക്കൾ  കരുതണോ?

5. സ്കൂളുകളിലെ അധാപക രക്ഷകതൃ സംഘടനകളെ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധമായ   തിരുമാനങ്ങളിൽ  എന്തുകൊണ്ട് വിശ്വാസത്തിൽ എടുതതുകുട  ?

 സാമാന്യ ജനത്തിന് തീരുമാനം എടുക്കുവാ൯ മാത്രം ടി വിക്ഷത്തെക്കുറിച്ചു വിവരമോ പൊതു ധാരണയോ, ച൪ചകളോ,  അറിവ് ലഭിക്കുവാനുള്ള മാ൪ഗങ്ങളോ ഇല്ലാതിരിക്കെ, പാവം പതിനാലു വയസ്സുകാരികളെ തളർവാതം പിടിഅപ്പെട്ട് കിടക്കുമെന്ന ഭീക്ഷണി പ്രയോഗിച്ചു വാക്സി൯ എടുപ്പിക്കുന്ന ഏ൪പ്പാട് തുട൪ന്നുകൊണ്ടിരിക്കും എന്ന് തോന്നുന്നു.

Comments